റിയാദ്: സൗദിയില്‍ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് എല്ലാ മേഖലയിലും കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കെ രാജ്യത്ത് ഇന്ന് ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 351 ആണ് രോഗമുക്തി നേടിയത് 418 പേര്‍ അതേസമയം 06 കോവിഡ് മരണവും സ്ഥിരീകരിച്ചു.
/sathyam/media/post_attachments/BX0qbgcnX6q4T508HGZB.jpg)
രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 2,616 ആണ്.. ഇവരില്‍ 519 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 380,182 ഉം മരണ നിരക്ക് 6,534 ഉം രോഗമുക്തി നേടിയവര്‍ 371,032 ആയി രോഗമുക്തി നിരക്ക് 97.55 82ശതമാനമായി. 168 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് മേഖലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങള്‍ രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 മാര്‍ച്ച് ഏട്ട് വരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ 13,32,740 പേരാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതുവരെ ആകെ 14,019,999 സ്രവ സാമ്പിളുകളില്‍ പി.സി.ആര് ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 47,791 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി,
കൂടുതല്‍ പോസറ്റീവ് കേസുകള്‍ ഇന്ന്‍ റിപ്പോര്‍ട്ട് ചെയ്ത നഗരങ്ങള്‍ മക്ക 53, കിഴക്കന്‍ പ്രവശ്യ 62, നോര്‍ത്തേന്‍ ബോര്‍ഡ് 4, മദീന 12, അല്‍ ഖസീം 17, അല്‍ജോഫ് 4, അസീര്‍ 7, ഹൈല്‍ 10, തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 90 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്..
ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 11.75 കോടി പിന്നിട്ടു. ഇതുവരെ, 2,606,690 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 93,017,641 ആയി ചികിത്സയിലുള്ളവര്‍, 21,877,140 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ, എണ്ണത്തില്‍ ഒന്നാംസ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലു മാണ്.. ലോകത്താക മാനം ആകെ രോഗമുക്തി നിരക്ക് 74.60 ശതമാനമാണ്.