സൗദിയില്‍ പ്രവാസി ജീവനക്കാരുടെ മതാപിതാക്കള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കേണ്ടതില്ല

author-image
admin
New Update

റിയാദ് : മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കേണ്ടതില്ലെന്ന് കൗണ്‍സില്‍ ഓഫ് കോപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് (സിസിഎച്ച്‌ഐ) വക്താവ് ഒത്മാന്‍ അല്‍ ഖസാബി വ്യക്തമാക്കി.

Advertisment

publive-image

സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ അവരുടെ എല്ലാ സൗദി, പ്രവാസി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കേണ്ടത് നിര്‍ബന്ധമാണെന്ന് സഹകരണ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം അനുശാസിക്കുന്നുവെന്ന് അല്‍ എഖ്ബാരിയ ചാനലിനോട് അദ്ദേഹം പറഞ്ഞു.

അതായത് ഭാര്യ, 25 വയസ്സ് വരെയുള്ള ആണ്‍മക്കള്‍, അവിവാഹിതരും ജോലി ചെയ്യാത്ത പെണ്‍മക്കള്‍ക്കും മാത്രമാണ് നിര്‍ബന്ധിത ഇന്‍ഷുറന്‍സ് തൊഴിലുടമ നല്‍കേണ്ടതുള്ളു.

Advertisment