റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വ്യാപന നിയന്ത്രണ മുന്‍കരുതലുകള്‍ 20 ദിവസത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിലവില്‍ ഉള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരും അടുത്ത 20 ദിവസത്തേക്ക് റെറ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. സൗദിയില്‍ കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിലുണ്ടായ ഗുരുതരമായ വീഴ്ചയാണ് പുതിയ നിയന്ത്രണങ്ങള്‍ നീട്ടാന്‍ കാരണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
/sathyam/media/post_attachments/adJkSHwhvMk1Po4754W0.jpg)
ഇരുപതില്‍ പേരില്‍ കൂടുതല്‍ ഒത്തുകൂടുന്ന ചടങ്ങുകള്‍ പാടില്ല, വിവാഹം ഉള്‍പ്പെടയുള്ള പാര്‍ട്ടികളും, സിനിമാ തിയേറ്ററുകളും ഗെയിം കേന്ദ്രങ്ങളും സ്‌പോര്‍ട്‌സ് സെന്ററുകളും നിരോധിച്ച തീരുമാനമാണ് 20 ദിവസത്തേക്ക് കൂടി നീട്ടിയത്. സാമുഹിക അകലം കൃത്യമായി പാലിക്കണം ആള്‍കൂട്ടം പാടില്ല. പൊതുപരിപാടികള്‍ക്ക് വിലക്കുണ്ടാവും. സിനിമ ശാലകളും വിനോദ കേന്ദ്രങ്ങളും അടക്കണം. നേരത്തെ 10 ദിവസത്തേക്ക് ഇവയെല്ലാം നിരോധിച്ചിരുന്നു. ഇന്ന് പത്ത് ദിവസം പൂര്‍ത്തിയായതോടെയാണ് അടുത്ത നിര്‍ദേശം എത്തിയിരിക്കുന്നത്. ഇന്ന് രാത്രി 10 മുതലാണ് വ്യവസ്ഥ നിലവില്‍ വരിക. കോവിഡ് നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അഭ്യന്തര മന്ത്രാലയം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കും അപകടത്തിലേക്കും നീങ്ങാതിരിക്കാനാണ് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കുന്നത്.അതിനിടെ, ജയിലുകളും തടവുകേന്ദ്രങ്ങളും സന്ദര്‍ശിച്ച് തടവുകാര്‍ക്ക് കോവിഡ് ബാധയില്ലെന്നും മുന്‍കരുതല്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താനുള്ള നടപടികള്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഊര്‍ജിതമാക്കി.