/sathyam/media/post_attachments/Y3X2aoMAL25MblHk3U2l.jpg)
കോഴിക്കോട് : കക്കോടിയിലെ സ്വാതന്ത്ര്യസമര സേനാനി ഉണ്ണീരിയേട്ടനും കുടുംബത്തിനും കോണ്‍ഗ്രസ് നേതൃത്വത്തില്‍ പണിതു കൊടുക്കുന്ന വീടിന്‍റെ താക്കോല്‍ ദാനത്തിനു കോണ്‍ഗ്രസ് ക്ഷണിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ. മുഖ്യമന്ത്രി ക്ഷണം സ്വീകരിക്കാതെ വന്നതോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓൺലൈൻ വഴി ചടങ്ങ് ഉദ്ഘാടനം ചെയ്തു. താക്കോല്‍ദാനം പദ്ധതിയ്ക്ക് ചുക്കാന്‍ പിടിച്ച കെ പി സി സി വൈസ് പ്രസിഡന്റ് ടി സിദ്ധിഖ് നിര്‍വ്വഹിച്ചു. ഇന്ന് രാവിലെയായിരുന്നു ചടങ്ങ് .
കെപിസിസി പ്രളയബാധിതർക്ക് നിർമ്മിച്ച വീടുകളിൽ ഒന്നാണ് കോഴിക്കോട് സ്വാതന്ത്ര്യസമര സേനാനി ഉണ്ണീരിയേട്ടനും കുടുംബത്തിനും നല്‍കുന്നത്. കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് വേണ്ടി ഈ വീട് നിർമ്മിച്ച് നൽകിയത് കോണ്‍ഗ്രസിന്‍റെ ഫേസ്ബുക്ക് കൂട്ടായ്മയായ INCFB ആണ്.
/sathyam/media/post_attachments/tSreYdaoIGSNkKBnLhvN.jpg)
ഈ കൂട്ടായ്മയിലെ സജീവ പോരാളികളായ ഇക്‌ബാൽ പൊക്കുന്നില്‍ സഹപ്രവർത്തകൻ രാഗേഷ് ശങ്കർ, കോഴിക്കോട് ചാപ്റ്റർ അംഗങ്ങളായ അബൂസഹം രാജേഷ് അച്ചാരമ്പത്ത്, ജിഹാദ് സുറൂർ, അജ്‌സൽ മുനീം, മൻസൂർ കിണാശ്ശേരി എന്നിവർ നേതൃത്വം നല്‍കി . കോഴിക്കോട് ഡി സി സി അധ്യക്ഷന്‍റെ കൂടി ചുമതല വഹിക്കുന്ന ടി സിദ്ധിഖ് പദ്ധതി പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചു.
കെപിസിസി യുടെ പ്രളയ ഭവന നിർമ്മാണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സബർമ്മതി ഭവന പദ്ധതിയാണ് ആസൂത്രണം നിര്‍വ്വഹിച്ചത് സ്ഥലവും കിണറുമടക്കമാണ് വീടു പൂര്‍ത്തീകരിച്ചു നല്‍കിയിരിക്കുന്നത്. വീടിനു വൈദ്യുതി കണക്ഷന്‍ കിട്ടാനുണ്ട് . വീട് പൂര്‍ത്തിയായ ഉടന്‍ സ്വാതന്ത്ര്യ സമര സേനാനിക്കുള്ള കെപിസിസിയുടെ ഈ വീട് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിപിണറായി വിജയനു ഡി സി സി ക്ഷണക്കത്തയച്ചിരുന്നു.