ആദായ നികുതി വകുപ്പിന്‍റെ വ്യാപക റെയ്ഡ്: ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍റെ മരുമകൻ ശബരീശന്റെ സ്ഥാപനങ്ങളിൽ നിന്ന് നിരവധി രേഖകൾ പിടിച്ചെടുത്തു

ന്യൂസ് ബ്യൂറോ, ചെന്നൈ
Saturday, April 3, 2021

ചെന്നൈ: തമിഴ്‌നാട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍റെ മരുമകൻ ശബരീശന്റെ സ്ഥാപനങ്ങളിൽ നിന്ന് നിരവധി രേഖകൾ പിടിച്ചെടുത്തു. പരിശോധന 12 മണിക്കൂർ നീണ്ടു. വസതിയിൽ നിന്ന് 1,36,000 രൂപയും പിടിച്ചെടുത്തു. എന്നാൽ കൃത്യമായ രേഖകൾ ഹാജരാക്കിയതോടെ ഈ തുക തിരികെ നൽകി.

എം കെ സ്റ്റാലിന്‍റെ മകള്‍ സെന്താമരെയുടെ ഇസിആറിലെ വീട്ടിലും മരുമകന്‍ ശബരീശന്‍റെ സ്ഥാപനങ്ങളിലുമാണ് ആദായ നികുതി പരിശോധന നടത്തിയത്. സ്റ്റാലിന് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. റെയ്ഡിനെതിരെ ഡിഎംകെ പ്രവര്‍ത്തകര്‍ സെന്താമരെയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചു.

×