/sathyam/media/post_attachments/TTpKuDqy7d7QirrLG4YE.jpg)
മുംബൈ ∙ വിമാനത്തിലെ ശുചിമുറിയിൽ കയറി യാത്രയ്ക്കിടെ പുകവലിച്ച ഇന്ത്യക്കാരൻ തുഷാർ ചൗധരി (27) അറസ്റ്റിൽ. അബുദാബി-മുംബൈ ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം.
സ്മോക് അലാം ശബ്ദിച്ചതിനെ തുടർന്ന് ജീവനക്കാർ ശുചിമുറിയുടെ വാതിലിൽ മുട്ടിയിട്ടും ഇയാൾ തുറന്നില്ല. തുടർന്ന് താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണു സിഗരറ്റ് വലിക്കുന്നത് കണ്ടത്.
മുംബൈ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്ത ഇയാളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ മാസം സമാന കുറ്റത്തിനു കൊല്ലം സ്വദേശി അറസ്റ്റിലായിരുന്നു. വിമാനത്തിൽ പുകവലിച്ചാൽ തന്റെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കിയ കുറ്റത്തിന് ഒരു ലക്ഷം രൂപ വരെ പിഴയും 3 മാസം വരെ തടവും ലഭിക്കാം.