ന്യൂഡല്‍ഹി രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിന്‍റെ നിറവിൽ . ചെങ്കോട്ടയിൽപ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി. കൊവിഡ് 19 പശ്ചാത്തലത്തിൽ കർശനനിയന്ത്രണത്തിലാണ് ചെങ്കോട്ടയിൽ ആഘോഷ ചടങ്ങ് നടക്കുന്നത്.
/sathyam/media/post_attachments/QyzMR0x7OftZfMShNlL0.jpg)
രാജ്ഘട്ടിൽ രാഷ്ട്രപിതാവിന്ആദരാഞ്ചലി അര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് എത്തിയത്. കേന്ദ്രമന്ത്രിരാജ്നാഥ് സിംഗ് അദ്ദേഹത്തെ സ്വീകരിച്ചു.
/sathyam/media/post_attachments/FQGwNepai9gdDAglePbL.jpg)
ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിൽ ആറടി അകലം പാലിച്ചാണ് സീറ്റുകള്‍ ക്രമീകരിച്ചത്. നൂറിൽതാഴെ പേർ മാത്രമേ പ്രധാന വേദിയിലുള്ളു. സ്കൂൾ കുട്ടികൾക്കു പകരം എൻസിസി കേഡറ്റുകളാണ് ഇത്തവണ പരേഡിനുള്ളത്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി
സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.