ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Advertisment
ന്യൂഡല്‍ഹി: 30 സെക്കന്‍ഡിനുള്ളില്‍ പരിശോധനാഫലം നല്‍കുന്ന കൊവിഡ് റാപ്പിഡ് ടെസ്റ്റിങ് കിറ്റ് വികസിപ്പിക്കാന്‍ കൈകോര്‍ത്ത് ഇന്ത്യയും ഇസ്രായേലും. ഇതുമായി ബന്ധപ്പെട്ട പദ്ധതി ചര്‍ച്ച ചെയ്യുന്നതിനായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയ സംഘം ന്യൂഡല്‍ഹിയില്‍ എത്തുമെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ എംബസി അറിയിച്ചു.
വരും ആഴ്ചകളില്‍ ഇതിനായുള്ള പദ്ധതി ആരംഭിക്കുമെന്നും എംബസി അറിയിച്ചു. ഇസ്രായേലില്‍ കൊവിഡ് വ്യാപനമുണ്ടായപ്പോള്‍ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും ഇന്ത്യ എത്തിച്ചിരുന്നതായും അടുത്ത സുഹൃത്തായ ഇന്ത്യയുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഇസ്രായേല്‍ വ്യക്തമാക്കി.
ഇന്ത്യയിലേക്ക് ഇസ്രായേല്‍ സംഘത്തെ അയക്കുന്നതില്‍ അഭിമാനിക്കുന്നതായി സ്ഥാനപതി റോണ്‍ മല്‍ക്ക പറഞ്ഞു. ഈ ദുരിത ഘട്ടത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.