ഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 62 പേരെന്ന് ആരോഗ്യമന്ത്രാലയം. കൂടാതെ 1,543 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 29,435 ആയി. ഇതുവരെ 934 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത്.
/sathyam/media/post_attachments/mTJP1Iye55NgDcVhZY8N.jpg)
രോഗമുക്തരായവര്‍ ഒഴിച്ച് നിലവില്‍ 21,632 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളളത് മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നി സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ 8,590 രോഗികളും 369 മരണവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍ 3,548 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.
ഇന്ത്യയില്‍ മേയ് മൂന്നിന് ലോക്ക് ഡൗണ്‍ തീരാനിരിക്കെ ഏഴ് സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കേരളത്തില്‍ ഇന്നലെ 13 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയത്. രോഗമുക്തി നേടിയവരൊഴിച്ച് 123 പേര്‍ മാത്രമാണ് സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സയിലുളളത്.