ന്യൂഡല്‍ഹി: രാജ്യത്ത് ഇതിനോടകം 5,194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. ചൊവ്വാഴ്ച മാത്രം 773 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
/sathyam/media/post_attachments/cQw5mGjR2CbWvrMmGex4.jpg)
149 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായി. ഇതില്‍ 32 പേര്‍ ഇന്നലെ മാത്രം മരിച്ചു. 402 പേരാണ് ഇതുവരെ രോഗമുക്തി നേടിയതെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന്റെ ലഭ്യതക്കുറവ് ഇപ്പോഴോ ഭാവിയിലോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനോടകം 1,21,271 പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി ഐ.സി.എം.ആര്‍. അറിയിച്ചു.