രാജ്യത്ത് 24 മണിക്കൂറിനിടെ 796 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

New Update

ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 796 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 897 പേര്‍ക്ക് രോഗം ഭേദമായി. 9152 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 35 കൊവിഡ് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

Advertisment

publive-image

രോഗം സ്ഥിരീകരിച്ചതില്‍ 15 ജില്ലകള്‍ കൊവിഡ് വിമുക്തമായി. ഇതില്‍ കേരളത്തില്‍ നിന്ന് വയനാടും കോട്ടയവും ഉള്‍പ്പെടുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇന്നുമാത്രം 141 പേരാണ്​ രോഗമുക്തിനേടിയത്​. ആരോഗ്യ പ്രവര്‍ത്തകരുടെയും മറ്റു ഭരണ സംവിധാനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തന ഫലമാണ്​ ഇതെന്നും ലാവ്​ അഗര്‍വാള്‍ പറഞ്ഞു.

അതേസമയം സംസ്ഥാനനാന്തര ചരക്ക് ഗതാഗതം പുനഃസ്ഥാപിച്ചു. അവശ്യവസ്തുക്കള്‍ സംസ്ഥാനത്തിന്റെ പുറത്തേക്ക് കൊണ്ടുപോകാന്‍ പ്രത്യേക അനുവാദം ഇനി ആവശ്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Advertisment