ന്യൂഡല്‍ഹി: രാജ്യത്തെ 400 ജില്ലകളില്‍ കോവിഡ്-19 ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്. അടുത്ത രണ്ട് മൂന്ന് ആഴ്ചകള്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/post_attachments/rdtqXSb3HFw8WCREHn4H.jpg)
ഇന്ത്യയില്‍ കോവിഡ് പ്രവേശിക്കാത്ത 400ഓളം ജില്ലകളുണ്ട്. വൈറസ് എവിടെയാണെന്ന് കൃത്യമായി നിര്‍ണയിക്കാന്‍ നമുക്കു സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് ആദ്യം കോറോണ സ്ഥിരീകരിച്ച ചൈനയില്‍നിന്ന് വാര്‍ത്ത ജനുവരി ഏഴിന് പുറത്തുവന്നപ്പോള്‍ തന്നെ ഇന്ത്യ നടപടികള്‍ സ്വീകരിച്ചു. ജനുവരി 17ന് തന്നെ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയെന്നും ഹര്‍ഷ് വര്ധന് കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് 10,197 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,344 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 392 പേരാണ് രോഗം ബാധിച്ച് മരിച്ചത്.