ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8000 ത്തിനടുത്തു രോഗികൾ.ഇതുവരെയുള്ള കണക്കുകളിൽ ഏറ്റവും കൂടുതല്‍

പ്രകാശ് നായര്‍ മേലില
Saturday, May 30, 2020

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8000 ത്തിനടുത്തു രോഗികൾ.ഇതുവരെയുള്ള കണക്കുകളിൽ ഏറ്റവും കൂടുതലാണിത്.രാജ്യത്ത് കോവിഡ് ബാധിതർ ഒന്നേമുക്കാൽ ലക്ഷത്തോടടുക്കുന്നു. ഇതിൽ 82000 പേർ രോഗവിമുക്തവി രായിട്ടുണ്ട്. ഇന്നലെ ഒരു ദിവസം കോവിഡ് ബാധിച്ചു മരിച്ചവർ 265 പേരാണ്.കോവിഡ് മൂലം ഇതുവരെ ഇന്ത്യയിൽ മരിച്ചവർ അയ്യായിരത്തോടടുക്കുന്നു (4971).ഏറ്റവും കൂടുതൽ രോഗബാധിതർ മഹാരാഷ്ട്രയിലാണ് – 62,228 .

രണ്ടാമതായി തമിഴ് നാട് (20,246) ,മൂന്നാമത് ഡൽഹി – (17,386), നാലാം സ്ഥാനത്തുള്ള ഗുജറാത്തിൽ 15,934 ആളുകളാണ് രോഗബാധിതരായുള്ളത്.അമേരിക്കയ്‌ക്കുശേഷം ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള ബ്രസീലിൽ ഇന്നലെ മാത്രം 24000 ആളുകൾക്കാണ് രോഗം ബാധിച്ചത്. 1100 പേർ ഇന്നലെ മരിക്കുകയും ചെയ്തു.രോഗബാധിതരിൽ മൂന്നാം സ്ഥാനത്തുള്ള റഷ്യയിൽ ഇന്നലെ ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ 232 പേരാണ് മരിച്ചത്. ആകെ മരണം 4374 .

×