രാജ്യത്ത് 11 ലക്ഷം കടന്ന് കൊവിഡ് ബാധിതർ: ഇന്ത്യയിലെ ആകെ പോസിറ്റീവ് കേസുകൾ 1,118,043 ആയി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡെൽഹി: രാജ്യത്ത് 11 ലക്ഷം കടന്ന് കൊവിഡ് ബാധിതർ. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 172-ാം ദിവസമാണ് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷം കടന്നിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആകെ പോസിറ്റീവ് കേസുകൾ 1,118,043 ആയി. ഇതുവരെ 27,497 പേർ മരിച്ചു.

Advertisment

publive-image

കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിൽ നിന്ന് 11 ലക്ഷം കടന്നത് മൂന്ന് ദിവസം കൊണ്ടാണ്. കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം പത്ത് ലക്ഷം കടന്നത് വെള്ളിയാഴ്ചയാണ്. 1.40 കോടിയാണ് സാമ്പിൾ പരിശോധനകൾ. ആകെ 1,40,47,908 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 256,039 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ പറയുന്നു. എന്നാൽ ശനിയാഴ്ച പരിശോധിച്ച സാമ്പിളുകളുടെ കണക്കുകൾ അപേക്ഷിച്ച് പരിശോധനയുടെ എണ്ണത്തിൽ 1,02,088 ന്റെ കുറവുണ്ട്.

Advertisment