ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Advertisment
ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാല്പത്തിയേഴ് ലക്ഷത്തിലേക്ക്. കഴിഞ്ഞ ദിവസം പ്രതിദിന വർധന തൊണ്ണൂറ്റിയേഴായിരത്തിന് മുകളിലെത്തിയിരുന്നു. രാജ്യത്തെ 60 ശതമാനം രോഗികളുമുള്ള അഞ്ച് സംസ്ഥാനങ്ങളിലും ഇന്നലെ ഉയർന്ന പ്രതിദിന വർധനയായിരുന്നു.
മഹാരാഷ്ട്രയിൽ 22,084, ആന്ധ്രയിൽ 9,901, കർണാടകയിൽ 9,140, തമിഴ്നാട്ടിൽ 5,495, ഉത്തർ പ്രദേശിൽ 6,846 പേരാണ് ഇന്നലെ രോഗികളായത്. ദില്ലിയിലും പ്രതിദിന വർധന ഇന്നലെ പുതിയ ഉയരത്തിലെത്തി. 4,321 പേരാണ് ഇന്നലെ രോഗികളായത്.