പുതുതായി ഇന്ത്യയില്‍ റെക്കോഡ്​ ചെയ്യപ്പെടുന്ന കോവിഡ്​ കേസുകളില്‍ മൂന്നിലൊന്നും കേരളത്തില്‍

New Update

തിരുവനന്തപുരം: പുതുതായി ഇന്ത്യയില്‍ റെക്കോഡ്​ ചെയ്യപ്പെടുന്ന കോവിഡ്​ കേസുകളില്‍ മൂന്നിലൊന്നും കേരളത്തില്‍. രാജ്യത്തുടനീളം കോവിഡ്​ കേസുകള്‍ ഗണ്യമായി കുറയു​േമ്ബാഴും സംസ്​ഥാനത്ത്​ കാര്യങ്ങള്‍ വലിയ മാറ്റമില്ലാതെ തുടരുന്നുവെന്നാണ്​ ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്​. കഴിഞ്ഞ ഒക്​ടോബര്‍ മുതല്‍ കേരളമാണ്​ മറ്റു സംസ്​ഥാനങ്ങളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്​.

Advertisment

publive-image

ബുധനാഴ്​ച കേരളത്തില്‍ രേഖപ്പെടുത്തിയത്​ 6,815 കോവിഡ്​ കേസുകളാണ്​. 15,000 ത്തിലേറെയാണ്​ രാജ്യത്തെ മൊത്തം കണക്ക്​. ജനുവരി 13 നുശേഷം നീണ്ട ഒരാഴ്​ച ഇന്ത്യയിലെ കണക്കുകളുടെ 37 ശതമാനമോ അതില്‍കൂടുതലോ ആണ്​ കേരളത്തിലെത്​.

നേരത്തെയുണ്ടായിരുന്നതിനെ അപേക്ഷിച്ച്‌​ എണ്ണം കുറയുകയും വിവിധ ജില്ലകള്‍ കൂടുതല്‍ തുറന്നുനല്‍കുകയും ചെയ്​തത്​ കേരളത്തിലും സ്​ഥിതി നിയന്ത്രണ വിധേയമായതി​െന്‍റ സൂചനയാണെന്ന്​ സംസ്​ഥാന സര്‍ക്കാര്‍ പറയുന്നു.

ദേശീയാടിസ്​ഥാനത്തില്‍ സെപ്​റ്റംബര്‍ 16ന്​ 93,617 ആയിരുന്നത്​ ജനുവരി 19ന്​ 14,376 ആയി കുറഞ്ഞിരുന്നു. എന്നാല്‍, കേരളത്തില്‍ ഒക്​ടോബര്‍ 13ന്​ 8,728 എണ്ണം വരെ എത്തിയത്​ കഴിഞ്ഞ ആഴ്​ച 5,000 ആയി കുറഞ്ഞത്​ മാത്രമാണ്​ ആശ്വാസകരം. ഒരു ഘട്ടത്തില്‍ ഇത്​ രാജ്യത്തി​െന്‍റ 45 ശതമാനംവരെ എത്തിയെങ്കിലും നേരിയ കുറവ്​ അവസാന നാളുകളിലുണ്ട്​.

ജനുവരി ആരംഭത്തോടെ സംസ്​ഥാനത്ത്​ സ്​കൂളുകളും തിയറ്ററുകളും വരെ തുറന്നിട്ടുണ്ട്​. സ്​കൂളുകള്‍ 10, 12 ക്ലാസുകളാണ്​ തുറന്നത്​. ജനുവരി 13നായിരുന്നു സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്​. ആയുര്‍വേദ റി​േസാര്‍ട്ടുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്​.

രാജ്യത്ത്​ മറ്റിടങ്ങളിലും കൂടുതല്‍ തുറന്നതിനൊപ്പം പരിശോധന ആപേക്ഷികമായി കുറച്ചതായുംസൂചനയുണ്ട്​.

കേരളത്തില്‍ കോവിഡ്​ ബാധിച്ച്‌​ മരണനിരക്ക്​ ഒരു ശതമാനത്തിലും താഴെയാണ്​- 0.4 ശതമാനം.

ടെസ്​​റ്റ്​ പോസിറ്റിവിറ്റി നിരക്കുകള്‍ രാജ്യത്ത്​ 1.8 ശതമാനമായപ്പോള്‍ കേരളത്തില്‍ ഇത്​ 11.8 ശതമാനം തൊട്ടതാണ്​ ആശങ്കയുണര്‍ത്തുന്നത്​.

കേരളത്തില്‍ കാര്യങ്ങള്‍ അതി ഗുരുതരമായി തുടരുക്യാശണന്നും നിലവി​ല്‍ 40 ശതമാനംപരിശോധനയും ആന്‍റിജനാണെന്നും അധികൃതര്‍ പറയുന്നു. കൂടുതല്‍ വിദഗ്​ധരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും ആവശ്യം ശക്​തമാണ്​.

ഇന്ത്യയില്‍ മൊത്തമായി 85 ശതമാനം വരെ രോഗനിരക്ക്​ കുറഞ്ഞിട്ടുണ്ട്​.

അതേ സമയം, കഴിഞ്ഞ മാസാവസാന​ം സംസ്​ഥാനത്തുനടന്ന തദ്ദേശ തെരഞ്ഞെടുപ്പ്​ കോവിഡ്​ വ്യാപനത്തിനിടയാക്കിയെന്ന ആശങ്കയും നിലനില്‍ക്കുന്നു.

Advertisment