/sathyam/media/post_attachments/VvxMuvOjBhNQFjawHfYj.jpg)
ന്യുയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് ഇന്ത്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യ-പസഫിക് മേഖലയില്‍ നിന്നാണ് ഇന്ത്യ 2021-22 വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
193 അംഗ ജനറല്‍ അസംബ്ലിയില്‍ 184 വോട്ട് ഇന്ത്യക്ക് ലഭിച്ചു. ജനറല്‍ അസംബ്ലിയിലെ മൂന്നില്‍ രണ്ട് പിന്തുണയോ 128 വോട്ടോ ആണ് തിരഞ്ഞെടുക്കപ്പെടാന്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത്. അയര്‍ലന്‍ഡ്, മെക്‌സിക്കോ, നോര്‍വേ എന്നീ രാജ്യങ്ങളും വിവിധ മേഖലകളില്‍ നിന്ന് സെക്യൂരിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1950-51, 1967-68, 1972-73, 1977-78, 1984-85, 1991-92, 2011-12 വര്‍ഷങ്ങളിലും ഇതിന് മുമ്പ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
In a one-of-a-kind election amid #COVID19, #UNGA elects @IndiaUNNewYork, @MexOnu, @irishmissionun, & @NorwayUN as non-permanent members of the Security Council for 2-year terms.
— United Nations (@UN) June 17, 2020
A second round of voting will be held Thursday to fill the last vacant seat. https://t.co/svznemQth6pic.twitter.com/HCzomD18Yb
രണ്ട് വെസ്‌റ്റേണ്‍ സീറ്റുകളിലേക്ക് കാനഡ, അയര്‍ലന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങളാണ് മത്സരിച്ചത്. ആഫ്രിക്കന്‍ മേഖലയിലേക്കുള്ള ഒറ്റ സീറ്റിലേക്ക് മത്സരിച്ചത് കെനിയയും ജിബൂട്ടിയുമാണ്. ലാറ്റിന്‍ അമേരിക്കന്‍ മേഖലയില്‍ നിന്നാണ് മെക്‌സിക്കോ മത്സരിച്ചത്.യുഎസ്, റഷ്യ, ചൈന, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് സ്ഥിരാംഗങ്ങള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us