ഇന്ത്യ അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം മാര്‍ച്ച് 31 വരെ നീട്ടി

New Update

ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം മാര്‍ച്ച് 31 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇന്നലെ അറിയിച്ചു. അതേസമയം അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങള്‍ക്ക് നിയന്ത്രണം ബാധകമാകില്ല. എന്നാല്‍ പ്രത്യേക വിമാനസര്‍വിസുകള്‍ തുടരുകയും ചെയ്യും. തെരഞ്ഞെടുത്ത റൂട്ടുകളില്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായുള്ള അന്താരാഷ്ട്ര സര്‍വിസുകളായിരിക്കും അനുവദിക്കുക.

Advertisment

publive-image
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് വിമാനസര്‍വിസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ലോക്ഡൗണില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചെങ്കിലും അന്താരാഷ്ട്ര വിമാനസര്‍വിസുകള്‍ക്ക് ഇളവ് അനുവദിച്ചിരുന്നില്ല.

Advertisment