ഇന്ത്യയുടെ സാമ്പത്തിക മുരടിപ്പ് താല്‍ക്കാലികം: ഐ.എം.എഫ് മേധാവി

New Update

ദാവോസ്: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ രംഗത്തെ മുരടിപ്പ് താല്‍ക്കാലികമാണെന്ന് ഐ.എം.എഫ് മേധാവി ക്രിസറ്റലീന ജോര്‍ജീവ.

Advertisment

publive-image

സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. യു.എസ് - ചൈന വ്യാപാര യുദ്ധം ശമിച്ചത് ആഗോള സമ്പദ്‌വ്യവസ്ഥയില്‍ മാറ്റങ്ങളുണ്ടാക്കും. അതേസമയം, ലോക സമ്പദ്‌വ്യവസ്ഥ 3.3 ശതമാനം നിരക്കില്‍ വളരുന്നതും ആശാവഹമല്ലെന്ന് അവര്‍ സൂചിപ്പിച്ചു.

ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും മുരടിപ്പിലാണ്. വളര്‍ച്ച ഉയര്‍ത്താന്‍ മികച്ച ധനനയങ്ങളും ഘടനാപരമായ പരിഷ്‌കാരങ്ങളും വേണമെന്നും ഐഎംഎഫ് മേധാവി ചൂണ്ടിക്കാട്ടി.

ഏഷ്യന്‍ രാജ്യങ്ങളില്‍ വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയവ മികച്ച പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. ചില ആഫ്രിക്കന്‍ രാജ്യങ്ങളുടെയും സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ മെക്‌സിക്കോ ഉള്‍പ്പെടെ പ്രതിസന്ധി നേരിടുകയാണ്.

chief imf india
Advertisment