ദേശീയം

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 39,742 പുതിയ കോവിഡ് കേസുകൾ, രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 3,13,71,901 ആയി; 24 മണിക്കൂറിനിടെ 535 മരണങ്ങളും, രാജ്യത്തിന്റെ മൊത്തത്തിലുള്ള വീണ്ടെടുക്കൽ നിരക്ക് 97.36 ശതമാനം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, July 25, 2021

ഡല്‍ഹി: ഇന്ത്യയിൽ 39,742 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 3,13,71,901 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 535 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ഇന്ത്യയുടെ കോവിഡ് -19 മരണസംഖ്യ 4,20,551 ലക്ഷമായി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു.

ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ കേരളത്തിൽ 18,531 കേസുകളും മഹാരാഷ്ട്ര 6,269 കേസുകളും ആന്ധ്രയിൽ 2,174 കേസുകളും ഒഡീഷയിൽ 1,864 കേസുകളും കർണാടകയിൽ 1,857 കേസുകളുമുണ്ട്. പുതിയ കേസുകളിൽ 77.23 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്. കേരളത്തിൽ മാത്രം 46.63 ശതമാനം കേസുകൾ ആണ് റിപ്പോര്‍ട്ട് ചെയ്തത്‌.

535 പുതിയ മരണങ്ങളിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ് (224), കേരളത്തിൽ 98 മരണങ്ങൾ. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഞായറാഴ്ച രാവിലെ 39,972 പേർ വൈറസിൽ നിന്ന് കരകയറി.

രാജ്യത്തൊട്ടാകെയുള്ള മൊത്തം വീണ്ടെടുക്കലുകളുടെ എണ്ണം 3,05,43,138 ആയി. രാജ്യത്തിന്റെ മൊത്തത്തിലുള്ള വീണ്ടെടുക്കൽ നിരക്ക് 97.36 ശതമാനമാണ്.

×