കൊറോണ വൈറസിന് എതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക് ആദ്യമായി ഒരു മുന്നണിപ്പോരാളിയെ നഷ്ടമായി ; ഇൻഡോറിൽ ഡോക്ടർ കൊറോണ ബാധിച്ച് മരിച്ചു

New Update

ഇൻഡോർ : കൊറോണ വൈറസിന് എതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക് ആദ്യമായി ഒരു മുന്നണിപ്പോരാളിയെ നഷ്ടമായി. ഇൻഡോറിലാണ് ഡോക്ടർ മരിച്ചത്. കോവിഡ് 19ന് എതിരായ പോരാട്ടത്തിൽ ഇത് ആദ്യമായാണ് രാജ്യത്തിന് ഒരു ആരോഗ്യപ്രവർത്തകനെ നഷ്ടമാകുന്നത്.

Advertisment

publive-image

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആയിരുന്നു ഡോക്ടർ ശത്രുഘ്നൻ പഞ്ച്വാനിക്ക് കോവിഡ് 19 പോസിറ്റീവ് ആയി സ്ഥിരീകരിച്ചത്. ഇൻഡോറിലെ രുപ്രം നഗറിൽ താമസിച്ചു വരികയായിരുന്ന ഇദ്ദേഹം ഫാമിലി ഫിസിഷ്യൻ ആയിരുന്നു. വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്. ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ പ്രവിൺ ജാഡിയ അറിയിച്ചതാണ് ഇക്കാര്യം.

ആദ്യം ഗോകുൽദാസ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ഇദ്ദേഹത്തെ പിന്നീട് ഇൻഡോറിലെ സി എച്ച് എൽ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് അരബിന്ദോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച നാലുമണിയോടെ മരിക്കുകയായിരുന്നു.

Advertisment