ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ സു​ര​ക്ഷാ സേ​ന തു​ര​ങ്കം ക​ണ്ടെ​ത്തി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, January 13, 2021

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ സു​ര​ക്ഷാ സേ​ന തു​ര​ങ്കം ക​ണ്ടെ​ത്തി. ജ​മ്മു കാ​ഷ്മീ​രി​ലെ സാ​ന്പ​യി​ലാ​ണ് തു​ര​ങ്കം ക​ണ്ടെ​ത്തി​യ​ത്. പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്ന് ഇ​ന്ത്യ​യി​ലേ​യ്ക്ക് ഭീ​ക​ര​രെ ക​ട​ത്തി​വി​ടു​ന്ന​തി​ന് പാ​ക് സൈ​ന്യം നി​ര്‍​മി​ച്ച​താ​ണ് ഈ ​തു​ര​ങ്ക​മെ​ന്ന് സൈ​നി​ക വ​ക്താ​വ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​ര്‍ 22നും ​സാ​ന്പ സെ​ക്ട​റി​ലെ അ​തി​ര്‍​ത്തി​യി​ല്‍ സ​മാ​ന രീ​തി​യി​ലു​ള്ള തു​ര​ങ്കം ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, ഈ ​തു​ര​ങ്കം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

×