അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍; ഇന്ത്യയും പാകിസ്ഥാനും ഹൈക്കമ്മീഷണര്‍മാരെ പുനസ്ഥാപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

New Update

publive-image

ന്യൂഡൽഹി: അതിര്‍ത്തിയിലെ വെടിനിര്‍ത്തലിനുള്ള ഇന്ത്യ-പാക് ധാരണയ്ക്ക് പിന്നാലെ ഇരുരാജ്യങ്ങളും തങ്ങളുടെ ഹൈക്കമ്മിഷണർമാരെ പുനഃസ്ഥാപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.

Advertisment

2019ലെ പുൽവാമ ആക്രമണത്തിനു ശേഷം ഇന്ത്യയിലെ പാക്ക് കമ്മിഷണർ സോഹെയ്ൽ മഹമൂദിനെ പാക്കിസ്ഥാൻ തിരികെ വിളിച്ചിരുന്നു. ഇസ്‌ലാമാബാദിലെ ഹൈക്കമ്മിഷണർ അജയ് ബിസാരിയെയെ ഇന്ത്യയും തിരിച്ചു വിളിച്ചു.

ഫെബ്രുവരി 24ന് അർധരാത്രിയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഇരു സേനകളുടെയും മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ ഹോട്‍ലൈനിലൂടെ നടത്തിയ ആശയവിനിമയത്തെത്തുടർന്നാണു തീരുമാനം.

Advertisment