നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇന്ത്യ - ഖത്തര്‍ എയര്‍ ബബ്ള്‍ കരാര്‍ പുതുക്കി

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

publive-image

ദോഹ: ഇന്ത്യ - ഖത്തര്‍ എയര്‍ ബബ്ള്‍ കരാര്‍ ജൂലൈ അവസാനം വരെ പുതുക്കി. നേരത്തെയുണ്ടായിരുന്ന കരാര്‍ ബുധനാഴ്‍ച അവസാനിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്‍ച പുലര്‍ച്ചെ മുതലുള്ള സര്‍വീസുകള്‍ മുടങ്ങിയിരുന്നു. പിന്നീട് മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കരാര്‍ പുതുക്കി വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചത്.

Advertisment

ഖത്തറിലെ ഇന്ത്യന്‍ എംബസിയും കേന്ദ്ര വ്യോമയാന മന്ത്രാലയവും നടത്തിയ ഇടപെടലുകള്‍ക്കൊടുവിലാണ് എയര്‍ ബബ്ള്‍ കരാര്‍ പുതുക്കിയത്. ജൂലൈ 31 വരെയാണ് പുതിയ കരാറെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ അറിയിച്ചു. വ്യാഴാഴ്‍ച പുലര്‍ച്ചെയുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യാനിരുന്ന മലയാളികളടക്കമുള്ള പ്രവാസികളുടെ യാത്ര മുടങ്ങിയിരുന്നു.

Advertisment