ഡല്‍ഹി : ആവശ്യ മരുന്ന് നല്‍കിയ സഹായിച്ചതിന് ഇന്ത്യക്ക് നന്ദി അറിയിച്ച ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന് മറുപടിയുമായി നരേന്ദ്ര മോദി. ഈ മഹാമാരിക്കെതിരെ യോജിച്ച് നിന്ന് നാം പോരാടണമമെന്ന് നെതന്യാഹുവിന്റെ ട്വീറ്റ് പങ്കുവെച്ച് മോദി കുറിച്ചു.
/sathyam/media/post_attachments/6ZpmPwRAoMIw2Dr8jBqz.jpg)
സുഹൃത്തുക്കള്‍ക്ക് സാധിക്കുന്ന എല്ലാവിധ സഹായങ്ങളും ചെയ്യാന്‍ ഇന്ത്യ തയാറാണ്. ഇസ്രലായേല്‍ ജനങ്ങളുടെ ക്ഷേമത്തിനും ആരോഗ്യത്തിനുമായി പ്രാര്‍ത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു.
നേരത്തെ, കൊവിഡ് 19 ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താവുന്ന ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍ എന്ന മരുന്ന് കയറ്റുമതി ചെയ്യാന്‍ സന്നദ്ധമായതിനാണ് മോദിയോട് നെതന്യാഹു നന്ദി അറിയിച്ചത്. ക്ലോറോക്വീന്‍ ഇസ്രായേലിലേക്ക് അയച്ചതിന് നന്ദി പ്രിയ സുഹൃത്തെ. മുഴുവന്‍ ഇസ്രായേല്‍ ജനങ്ങളും താങ്കള്‍ക്ക് നന്ദി പറയുന്നുവെന്ന് നെതന്യാഹു ട്വീറ്റ് ചെയ്തു.