24 മണിക്കൂറില്‍ 8,171 പേര്‍ക്ക് കൊവിഡ്, 204 മരണം; ഇന്ത്യയില്‍ രോഗികള്‍ രണ്ടുലക്ഷത്തിലേക്ക്, കുറയാതെ കൊറോണ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, June 2, 2020

ഡല്‍ഹി: കൊവിഡ് ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 204 പേര്‍. പുതിയതായി 8,171 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1.98 ലക്ഷമായി ഉയര്‍ന്നു. 5,598 പേരാണ് ഇതുവരെ കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. 95,526 പേര്‍ക്ക് ഇതുവരെ അസുഖം ഭേദമായി.

നിലവില്‍ 97,581 പേര്‍ മാത്രമാണ് ചികിത്സയിലുളളത്. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കൊവിഡ് ബാധിതരുളളത്. മഹാരാഷ്ട്രയില്‍ മാത്രം 70,000ത്തിലേറെ പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 2,362 പേര്‍ ഇതുവരെ മരിക്കുകയും ചെയ്തു. ഇതില്‍ മുംബൈയിലാണ് 40,000ത്തിലേറെ രോഗികളുളളത്. ഡല്‍ഹിയില്‍ ആകെ രോഗികളുടെ എണ്ണം 20,834 ആയി ഉയര്‍ന്നു.

കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ വിവിധ രാജ്യങ്ങളിലായി 3,010 പേരാണ് ലോകത്ത് മരിച്ചത്. 213 രാജ്യങ്ങളിലായി പടര്‍ന്നുപിടിച്ച മഹാമാരി ഇന്നലെ 102,612 പേര്‍ക്ക് കൂടി ബാധിച്ചതായി കണ്ടെത്തി. ഇതോടെ ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 63.61 ലക്ഷമായി. ഇതുവരെ 3.77 ലക്ഷം ആളുകള്‍ക്കാണ് കൊവിഡില്‍ ജീവന്‍ നഷ്ടമായത്.

×