ഇന്ത്യ- സൗദി അറേബ്യ സാമ്പത്തിക ബന്ധങ്ങളിൽ കോവിഡിന്‍റെ സ്വാധീനം ചര്‍ച്ച സംഘടിപ്പിച്ച് ഇന്ത്യന്‍ എംബസി.

author-image
admin
Updated On
New Update

റിയാദ് : ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെയും സൗദി അറേബ്യയുടെയും ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളിൽ കോവിഡിന്‍റെ സ്വാധീനം' എന്ന ശീർഷകത്തിൽ  ചർച്ച, സംഘടിപ്പിച്ചു. വെബിനാര്‍ വഴി സംഘടിപ്പിച്ച പരിപാടിയില്‍  സാമ്പത്തിക ബന്ധങ്ങളിലെ വിവിധ വശങ്ങൾ ചര്‍ച്ചക്ക് വിധേയമായി. ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് ചർച്ചക്ക് നേതൃത്വം നൽകി.

Advertisment

publive-image

സൗദി അറേബ്യൻ വാണിജ്യ അതോറിറ്റികളായ സാഗിയ, എസ്.‌എഫ്.‌ഡി.‌എ, സാലിക്, സാബിക്, ഇരു രാജ്യങ്ങളിലെയും വാണിജ്യ, ബിസിനസ് സംഘടനകളുടെ ചേംബറുകൾ എന്നിവയുൾപ്പെടെ 150 ഓളം പേർ വെബിനാറിൽ പങ്കെടുത്തു

കോവിഡ് മഹാമാരിക്കെതിരെ ബിസിനസ് രംഗത്തുള്ള മുൻകരുതലുകളെ സംബന്ധിച്ച് വെബിനാറിൽ പങ്കെടുത്തവർ തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചു.. സമ്പദ് ‌വ്യവസ്ഥയിലും വ്യാപാര വാണിജ്യ ബന്ധങ്ങളിലും കോവിഡ് സൃഷ്‌ടിച്ച പ്രത്യാഘാതങ്ങൾ അംബാസഡർ വിശദീകരിച്ചു.

കൊറോണ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും അവരുടെ വ്യവസായങ്ങൾ, ബിസിനസ്സ് സ്ഥാപനങ്ങൾ, ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ എന്നിവയെ പരിപോഷിപ്പിക്കാനായി സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ബാങ്കിംഗ്, നിക്ഷേപ സാധ്യതകളെക്കുറിച്ച് സൗദി അറേബ്യയിലെ എച്ച്.എസ്.ബി.സി ബാങ്ക് സി.ഇ.ഒ രാജീവ് ശുക്ല സംസാരിച്ചു. എച്ച്.എച്ച്.എഫ് ഡെവലപ്​മെൻറ്​ കമ്പനി സി.ഇ.ഒ ഹാനി ഫെതിയാനി, സൗദി അറേബ്യൻ ഗ്ലാസ് കമ്പനി സി.എഫ്.ഒ വിജയ് സോണി എന്നിവർ ജിദ്ദയിലെ വ്യാവസായിക, തുറമുഖ മേഖലയിൽ കോവിഡിന്റെ സ്വാധീനം സംബന്ധിച്ച വിശദമായ വിവരങ്ങൾ പങ്കുവെച്ചു.

ഫെഡറേഷൻ ഓഫ് ഇന്ത്യ എസ്.‌എം.‌ഇ ,   എസ്.എം.‌ഇ ചേംബർ ഓഫ് ഇന്ത്യ, ഹെഡ് ഓഫ് സൗദി അറേബ്യ എൻ‌ഗേജ്‌മെൻറ്സ് സീനിയർ മാനേജർ അചാൽ വാലിയ,അസോസിയേഷനുകളുടെ സ്ഥാപകനും പ്രസിഡന്റുമായ ചന്ദ്രകാന്ത് സലുങ്കെ,  ഇൻ‌വെസ്റ്റ് ഇന്ത്യയുടെ മിഡിൽ ഈസ്റ്റ് ഡിപ്പാർട്ട്‌മെന്റിലെ വസുന്ദ്ര സിംഗ് എന്നിവരും വെബ്ബിനാറിൽ സംബന്ധിച്ചു.

ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച ചോദ്യങ്ങൾക്ക് അംബാസഡർ മറുപടി പറഞ്ഞു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കൊമേഴ്‌സ്യൽ കോൺസുൽ ഹംന മറിയവും വെബ്ബിനാറിൽ സംബന്ധിച്ചു. കഴിഞ്ഞ ദിവസം തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കോവിഡ് കാലത്തെ പ്രധാന വിഷയങ്ങള്‍ ഇരു രാജ്യങ്ങളുടെ പരസ്പര സഹകരണം ഉള്‍പ്പടെ ഫോണിലൂടെ ചര്‍ച്ച ചെയ്തിരുന്നു.

Advertisment