ക്വിക്ക് റിയാക്ഷന്‍ സര്‍ഫെയ്‌സ് ടു എയര്‍ മിസൈല്‍ ആദ്യ ഘട്ട പരീക്ഷണ വിക്ഷേപണം വിജയകരം

New Update

publive-image

Advertisment

ഭുവനേശ്വര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ക്വിക്ക് റിയാക്ഷന്‍ സര്‍ഫെയ്‌സ് ടു എയര്‍ മിസൈലിന്റെ(ക്യു.ആര്‍.എസ്.എ.എം.)ആദ്യഘട്ട പരീക്ഷണ വിക്ഷേപണം വിജയകരം. 30 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ള ഈ മിസൈലിന്റെ വികസിപ്പിക്കലും പരീക്ഷണങ്ങളും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പുരോഗമിക്കുകയായിരുന്നു.

ഡിആർഡിഒ വികസിപ്പിച്ച മിസൈലിന്റെ ദൂരപരിധി 20–30 കിലോമീറ്ററാണ്. പല ലക്ഷ്യങ്ങളെ ഒരേസമയം ഉന്നമിടാവുന്ന മിസൈലാണിത്. ഏതു കാലാവസ്ഥയിലും പ്രവർത്തന സജ്ജം. 2017 ജൂൺ നാലിനാണ് മിസൈലിന്റെ ആദ്യ പരീക്ഷണം നടന്നത്. തുടർന്ന് 2019 ഫെബ്രുവരി 26 നും പരീക്ഷിച്ചിരുന്നു. അന്ന് രണ്ട് റൗണ്ട് പരീക്ഷണമാണ് നടന്നത്.

Advertisment