Advertisment

അയല്‍ രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്യാന്‍ ഇന്ത്യ; രണ്ട് കോടി വാക്‌സിനുകള്‍ നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി കൊവിഡ് വാക്‌സിന്‍ കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ തള്ളുകയാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് കോടി ഡോസ് വാക്‌സിനുകള്‍ ഇന്ത്യ അയല്‍രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ബിസിനസ് സ്റ്റാന്‍ഡേഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്താന്‍, സീഷെല്‍സ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും നിര്‍മ്മിച്ച വാക്‌സിനുകള്‍ എത്തും. അവയില്‍ ചില രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നും സഹായമെന്ന നിലയില്‍ അതിനെ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ബ്രസീലും ദക്ഷിണാഫ്രിക്കയും കോവിഡ് വാക്‌സിന്‍ ഡോസുകള്‍ അടിയന്തരമായി നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. 20 ലക്ഷം ഡോസുകള്‍ ബ്രസീലിന് നല്‍കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Advertisment