Advertisment

ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് ചരിത്രവിജയം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന്റെ ആദ്യ വിജയമാണിത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. ബാറ്റിങ് നിരയില്‍ ടോപ് സ്കോററായ ശിഖര്‍ ധവാന്‍ 41 റണ്‍സ് നേടാന്‍ നേരിട്ടത് 42 പന്തുകള്‍. നേരിട്ട ആദ്യ പന്തിൽ ബൗണ്ടറിയടിച്ച് തുടങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ആ ഓവറിലെ അവസാന പന്തിൽ തന്നെ പുറത്തായി.

മൂന്നാം നമ്പറിലിറങ്ങിയ രാഹുൽ രണ്ടാം വിക്കറ്റിൽ ശിഖർ ധവാനൊപ്പം പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവസാന ഓവറുകളില്‍ പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്നാണ് സ്കോര്‍ 140 കടത്തിയത്.

ബംഗ്ലാദേശിനു വേണ്ടി സൌമ്യ സര്‍ക്കാറും മുഷ്ഫിഖുര്‍ റഹീമും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പാണ് വിജയത്തിലേക്ക നയിച്ചത്. മൂന്നാം വിക്കറ്റില്‍ 60 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് ആണ് ഇരുവരും ചേര്‍ന്ന നേടിയത്.

Advertisment