കമല്‍ഹാസന്‍റെ ‘ഇന്ത്യന്‍ 2’ ഷൂട്ടിങ്ങിനിടെ അപകടം. 3 പേര്‍ മരിച്ചു.10 പേര്‍ക്ക് പരിക്ക്. അപകടം ഉണ്ടായത് കമല്‍ നോക്കി നില്‍ക്കുമ്പോള്‍

ന്യൂസ് ബ്യൂറോ, ചെന്നൈ
Wednesday, February 19, 2020

ചെന്നൈ : സൂപ്പര്‍ താരം കമല്‍ ഹാസന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ 3 മരണം. ക്രെയിന്‍ മറിഞ്ഞു വീണ്ടുണ്ടായ അപകടത്തിലാണ് സെറ്റിലെ 3 സാങ്കേതിക പ്രവര്‍ത്തകര്‍ മരിച്ചത് .

10 പേര്‍ക്ക് അപകടത്തില്‍ പരിക്കുണ്ട്. നടന്‍ കമല്‍ ഹാസന്‍ സെറ്റില്‍ ഉള്ളപ്പോഴായിരുന്നു അപകടം. കമലിന്‍റെ ‘ഇന്ത്യന്‍ 2’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. സംവിധായകന്‍ ശങ്കറിനും പരിക്കേറ്റതായാണ് വിവരം. കമല്‍ ഹാസന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ രംഗത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി .

×