റിയാദ്- ദ്വിദിന സന്ദര്‍ശനത്തിന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ റിയാദിലെത്തി. സൗദി റോയല്‍ ലാന്‍ഡ് ഫോഴ്‌സിന്റെ ആസ്ഥാനത്ത് സൗദി റോയല്‍ ഫോഴ്‌സ് കമാന്‍ഡര്‍ ജനറല്‍ ഫഹദ് ബിന്‍ അബ്ദുല്ല അല്‍മുതൈര്‍ അദ്ദേഹത്തെ സ്വീകരിച്ചു. സൗദി റോയല്‍ ഫോഴ്‌സ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു സൗദി ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ജനറല്‍ ഫയ്യാദ് ബിന്‍ ഹാമിദ് അല്‍റുവൈലി അദ്ദേഹത്തിന്റെ ഓഫീസില്‍ ജനറല്‍ നരവനെയെ സ്വീകരിച്ചു.
/sathyam/media/post_attachments/nZhDNvGMnMauwnJCHpZN.jpg)
സൗദി സന്ദർശനത്തിന്​ ഞായറാഴ്​ച എത്തിയ ഇന്ത്യൻ കരസേന മേധാവി ജനറൽ എം.എം. നരവനെയെ സൗദി റോയൽ ലാൻഡ്​ ഫോഴ്​സി​െൻറ റിയാദിലെ ആസ്ഥാനത്ത്​ സൗദി റോയൽ ഫോഴ്​സ്​ കമാൻഡർ ജനറൽ ഫഹദ്​ ബിൻ അബ്​ദുല്ല മുഹമ്മദ്​ അൽമുതൈർ വരവേറ്റപ്പോൾ
രണ്ടുദിവസത്തെ പര്യടനത്തിനിടയിൽ ഉന്നത പ്രതിരോധ, സൈനിക തല യോഗങ്ങളിൽ അദ്ദേഹം സംബന്ധിക്കുന്നുണ്ട്​. പ്രതിരോധ, സൈനീക രംഗത്തെ ഉന്നത ഉദ്യോഗസ്​ഥരുമായി കൂടിക്കാഴ്​ചകൾ നടത്തുകയും ചെയ്യും. രാജ്യസുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ ഇരുരാജ്യങ്ങളുടെയും കാഴ്​ചപ്പാടുകൾ കൂടിക്കാഴ്​ചകൾക്കിടയിൽ കൈമാറും.
/sathyam/media/post_attachments/OiFZ5vYsOCFeOPKbbm2Z.jpg)
സൗദി റോയൽ ലാൻഡ്​ ഫോഴ്​സി​ന്‍റെ റിയാദിലെ ആസ്ഥാനത്ത്​ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ ഇന്ത്യൻ കരസേന മേധാവി ജനറൽ എം.എം. നരവനെ സ്വീകരിക്കുന്നു.
കിംഗ് അബ്ദുല്‍ അസീസ് മിലിറ്ററി അക്കാദമി, സൗദി നാഷനല്‍ ഡിഫന്‍ഡ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ അദ്ദേഹവും സംഘവും സന്ദര്‍ശനം നടത്തും. തിങ്കളാഴ്​ച സൗദി നാഷനൽ ഡിഫൻഡ്​ യൂനിവേഴ്​സിറ്റിയിലെ വിദ്യാർഥികളെയും വിവിധ ഫാക്കൽറ്റികളെയും അഭിസംബോധന ചെയ്യും. ആദ്യമായാണ് ഒരു ഇന്ത്യന്‍ സൈനിക മേധാവി സൗദി അറേബ്യയിലെത്തുന്നത്.
/sathyam/media/post_attachments/ISNJRN5eSuTG3qD1FhqD.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us