New Update
Advertisment
ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യന്‍ സൈനികരെ ചൈനീസ് ട്രൂപ്പ് തടവിലാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്ത്യന്‍ സൈന്യം. മേയ് 9ന് ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായിരുന്നെങ്കിലും പ്രശ്‌നങ്ങള്‍ അവിടെത്തന്നെ അവസാനിപ്പിച്ചുവെന്ന് സൈനിക വക്താവ് കേണല്‍ അമന്‍ ആനന്ദ് പറഞ്ഞു.
ലഡാക്കില്‍ പാംഗോങ്ട്‌സോ തടാകത്തിന് സമീപം പട്രോളിംഗ് നടത്തിയ സൈനികരെ ചൈന തടവിലാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം, കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാമെന്ന് മുതിര്‍ന്ന് കേന്ദ്ര ആഭ്യന്തര ഉദ്യോഗസ്ഥന്‍ പറഞ്ഞു.