ഇന്ത്യൻ സൈന്യം കരുത്തുകാട്ടി... റേക്കിൻ മലനിര തിരിച്ചുപിടിച്ചു !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ലദ്ദാക്ക്: ഒരു ചെറിയ പോരാട്ടം അതിർത്തിയിൽ നടന്നു. ആഗസ്റ്റ് 29 നു തുടങ്ങിയതാണ്. ചൈനീസ് ആർമി കിഴക്കൻ ലദ്ദാക്കിൽ നടത്തിയ എല്‍എസി ലംഘിക്കാനുള്ള നിരന്തര ശ്രമങ്ങൾ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയതിനൊപ്പം ഇന്ത്യൻ സേന നടത്തിയ അതിശക്തമായ തിരിച്ചടിയിൽ ചൈനീസ് പട്ടാളത്തിന് അവിടെനിന്നും പിന്തിരിഞ്ഞോടേണ്ടിയും വന്നു.

Advertisment

publive-image

തുടർന്ന് 1962 ലെ യുദ്ധത്തിൽ ഇന്ത്യയിൽ നിന്ന് ചൈന പിടിച്ചെടുത്ത 'റേക്കിൻ മൗണ്ടൻ' ഇന്നലെ ഇന്ത്യൻ സൈന്യം തിരിച്ചുപിടിച്ചു.

കഴിഞ്ഞ 24 മണിക്കൂറായി ഇന്ത്യൻ സൈന്യം 17493 അടി ഉയരമുള്ള മലനിരകൾ കയ്യടക്കി കാവൽ നിൽക്കുകയാണ്. പിന്തിരിഞ്ഞോടിയ ചൈനീസ് പട്ടാളം കൂടുതൽ കരുത്തോടെ മടങ്ങിയെത്താനിടയുണ്ടെന്ന കണക്കുകൂട്ടലിൽ ലദ്ദാക്ക് - ലേഹ് ഹൈവേ പൂർണ്ണമായും അടച്ച് അതുവഴി കൂടുതൽ സൈനികരെ അവിടേക്കെത്തിച്ചുകൊണ്ടിരിക്കുകയാണ്.

publive-image

ഒപ്പം വ്യോമസേനാ ഹെലികോപ്റ്ററുകളും ആയുധങ്ങളും എത്തിക്കഴിഞ്ഞു. യുദ്ധസമാനമായ സാഹചര്യമാണ് അവിടെ ഇപ്പോൾ.

ഇന്ത്യൻ സൈന്യം എല്‍എസി ക്രോസ്സ് ചെയ്ത് റേക്കിൻ മലനിരകളിൽ അതിക്രമിച്ചു കടന്നെന്നും ഇന്ത്യ സംയമനം പാലിക്കണമെന്നും ചൈനീസ് വിദേശകാര്യവകുപ്പ് ഇന്നലെ രാത്രി പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

publive-image

കൂടുതൽ സൈനിക - മന്ത്രാലയ തല ചർച്ചകൾക്ക് ചൈന സന്നദ്ധമാണെന്നും ഇപ്പോഴത്തെ ഈ കടന്നുകയറ്റം അനധികൃതമാണെന്നും അവർ വ്യക്തമാക്കി. ഇതിൽ നിന്നും റേക്കിൻ മലനിര അവർക്ക് നഷ്ടമായെന്ന് വ്യക്തമാണ്.

ഈ സംഘർഷത്തിൽ ചൈനയുടെ ഏതെങ്കിലും സൈനികർ മരിച്ചതായോ ആർക്കെങ്കിലും പരിക്കുപറ്റിയതായോ അറിവായിട്ടില്ല. ഇന്ത്യൻ സേന അതിർത്തിയിൽ അതീവ ജാഗ്രതയിലാണ്.

indian army ladakh
Advertisment