ലയണൽ മെസ്സിക്ക് ട്രിബ്യുട്ട് വീഡിയോയുമായി 'അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്': യൂട്യൂബിൽ തരംഗമായി

author-image
ഫിലിം ഡസ്ക്
Updated On
New Update

മിഥുൻ മാനുവൽ തോമസ്‌ സംവിധാനം നിർവഹിച്ച 'അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്' ഈ വെള്ളിയാഴ്ച തീയേറ്ററുകളിൽ റിലീസിന് ഒരുങ്ങുമ്പോൾ അണിയറപ്രവർത്തകർ അര്ജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയ്ക്കായി ഒരു ട്രിബ്യുട്ട് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്.

Advertisment

സിനിമയുടെ ചില ഭാഗങ്ങളും ലയണൽ മെസ്സിയുടെ ഫുട്ബോൾ പ്രകടനങ്ങളും കോർത്തിണക്കി കൊണ്ട് ഹരം നൽകുന്നതാണ് വീഡിയോ. ഗോപി സുന്ദറിന്റെ ഗാനം ദൃശ്യങ്ങൾക്കനുയോജ്യമായി ചേർന്ന് നിൽക്കുന്നു.

"അന്നേയ്ക്കും ഇന്നേയ്ക്കും അവസാന ശ്വാസം വരേയും.. വാമോസ് അര്‍ജന്‍റീന!" എന്ന കാളിദാസ് ജയറാമിന്റെ വോയിസ് ഓവറും കേള്‍ക്കാം. വീഡിയോ ഇപ്പോൾ യൂട്യൂബിന്റെ ട്രെൻഡിങ് ലിസ്റ്റിൽ അഞ്ചാമതായി തരംഗമായിരിക്കുകയാണ്.

കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് അശോകൻ ചരുവിലാണ്. ജോൺ മന്ത്രിക്കലും മിഥുൻ മാനുവൽ തോമസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം രണദിവെയും ചിത്രസംയോജനം ലിജോ പോളും നിർവഹിച്ചിരിക്കുന്നു.

ഗോപി സുന്ദർ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ചിത്രം നിർമിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

Advertisment