'അയാളെ ഞാന്‍ വിവാഹം കഴിച്ചു, വഞ്ചിച്ചു, തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നൊക്കെയാണ് പറയുന്നത്' - നടനെതിരെ പരാതി നല്‍കി നടി അതിഥി മേനോന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

മിഴ് നടന്‍ അഭി ശരവണനെതിരെ പോലീസില്‍ പരാതി നല്‍കി മലയാളിയും തമിഴ്‌സിനിമാ നടിയുമായ അതിഥി മേനോന്‍. അഭി ശരവണന്‍ തനിക്കെതിരേ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നുവെന്നും ശല്യം ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് അതിഥി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

Advertisment

publive-image

'അയാളെ ഞാന്‍ വിവാഹം കഴിച്ചു, വഞ്ചിച്ചു, തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയൊക്കെയാണ് പറയുന്നത്. ഞങ്ങള്‍ പ്രണയത്തിലായിരുന്നു എന്നത് സത്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് എല്ലാം സംസാരിച്ച് പിരിഞ്ഞതായിരുന്നു.

ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് അറിയില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്ന് പറഞ്ഞ് വ്യജ വിവാഹസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടുണ്ട്. അതിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.'

രണ്ട് ദിവസങ്ങള്‍ മുന്‍പ് അഭി ശരവണനെ കാണാതായിരുന്നു. അഭി ശരവണന്റെ തിരോധാനത്തില്‍ അതിഥിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പോലീസില്‍ മൊഴി നല്‍കി. എന്നാല്‍ പരാതി നല്‍കിയതിന്റെ പിറ്റേ ദിവസം അഭി ശരവണന്‍ വീട്ടില്‍ മടങ്ങിയെത്തി. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

Advertisment