സിനിമാതാരവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ നന്ദമൂരി ബാലകൃഷ്ണയ്ക്കെതിരെ പുതിയ വിവാദം. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാധ്യമപ്രവര്‍ത്തകനെതിരെ ബാലകൃഷ്ണ അസഭ്യവര്‍ഷം നടത്തുകയും വധഭീഷണി മുഴക്കുകയുമായിരുന്നു.
ബാലകൃഷ്ണ ഹിന്ദുപ്പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ്. തിരഞ്ഞെടുപ്പ് പ്രചരണം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകനു നേരേ അസഭ്യവര്‍ഷം നടത്തിയ ബാലകൃഷ്ണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. 'എനിക്ക് ബോംബ് എറിയാനും കത്തി വീശാനും അറിയാം. കൊന്നു കളയും ഞാന്‍'- ബാലകൃഷ്ണ പറഞ്ഞു.
Actor and #TDP Hindupur MLA, #Balakrishna issuing death threats to journalists. #Elections2019#YSRCP#nbk#Congress#BJP#JSPpic.twitter.com/MBWn5xCv5u
— Rahul Devulapalli (@rahulscribe) March 27, 2019
സംഭവം വിവാദമായതോടെ നടന്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി. അവിടെ ഉണ്ടായിരുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്നും അവരെ ഉപദ്രവിക്കുന്നുവെന്നും കരുതിയാണ് താന്‍ ചീത്ത വിളിച്ചതെന്ന് ബാലകൃഷ്ണ പറഞ്ഞു.
നേരത്തെയും ഇത്തരത്തില്‍ പൊതു സ്ഥലത്ത് മറ്റുള്ളവരോട് അപമര്യാദയായി പെരുമാറിയെന്ന പേരില്‍ വിവാദങ്ങളില്‍പ്പെട്ടയാളാണ് ബാലകൃഷ്ണ.