ഫിലിം ഡസ്ക്
Updated On
New Update
പ്രിയ വാരിയർ നായികയായി പ്രശാന്ത് മാമ്പുള്ളിയുടെ സംവിധാനത്തിലൊരുങ്ങുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്തു. സിനിമയുടെ ആദ്യ ടീസർ ബോളിവുഡിൽ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതത്തോട് സാമ്യം തോന്നുന്ന ദൃശ്യങ്ങൾ ഉണ്ടെന്നായിരുന്നു ആരോപണം.
Advertisment
ഇത്തവണയും ടീസര്‍ ഇറങ്ങുമ്പോള്‍ ചില സംശയങ്ങള്‍ ബാക്കിയാണ്. ശ്രീദേവിയുടെ പ്രണയനായകന്‍ ആരാണെന്ന സംശയമാണ് പുതിയ ടീസറിലെ ഉള്ളടക്കം.
പൂര്‍ണമായും ലണ്ടനിലാണ് ചിത്രീകരണം. പ്രിയാംഷു ചാറ്റർജി, ആസിം അലി ഖാൻ, മുകേഷ് റിഷി തുടങ്ങി ഹിന്ദിയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ആറാട്ട് എന്റർടെയ്ൻമെന്റ്ിന്റെ ബാനറിൽ ചന്ദ്രശേഖർ എസ്‍.കെ, മനിഷ് നായർ, റോമൻ ഗിൽബെർട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.