മൽസ്യബന്ധന ബോട്ട് ബദ്രിയയിൽ കുടുങ്ങിയ മൂന്ന് മൽസ്യത്തൊഴിലാളികളെ കണ്ണൂർ തീരത്തു നിന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി; വീഡിയോ

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Saturday, May 15, 2021

കണ്ണൂർ: മൽസ്യബന്ധന ബോട്ട് ബദ്രിയയിൽ കുടുങ്ങിയ മൂന്ന് മൽസ്യത്തൊഴിലാളികളെ കണ്ണൂർ തീരത്തു നിന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ഐസിജി ഹെഡ്ക്വാർട്ടേഴ്സ് നമ്പർ 4 കേരളവും മാഹിയുമാണ് സംസ്ഥാനത്ത് തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും നേതൃത്വം നൽകിയത്.

മേയ് 9ന് തലശ്ശേരി ഹാർബറിൽ നിന്ന് പുറപ്പെട്ട മൽസ്യബന്ധന ബോട്ട് ബദ്രിയയിലുണ്ടായിരുന്ന മൽസ്യത്തൊഴിലാളികളെയാണ് വെള്ളിയാഴ്ച രാത്രി നടത്തിയ സാഹസികമായ ഓപ്പറേഷനിലൂടെ ഐസിജി കപ്പൽ വിക്രം രക്ഷപ്പെടുത്തിയത്.

×