New Update
/sathyam/media/post_attachments/0TQng05i8mVFAcQmVXdi.jpg)
ലണ്ടന്‍: ഇന്ത്യന്‍ ദമ്പതിമാരെയും മൂന്ന് വയസുള്ള കുഞ്ഞിനെയും വെസ്റ്റ് ലണ്ടനിലെ ബ്രെന്റ്‌ഫോര്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഹാരാജ് സിതാംപരനാഥന്‍ (42), ഭാര്യ പൂര്‍ണകാമേശ്വരി ശിവരാജ് (36), മകന്‍ കൈലാശ് കുഹാരാജ് എന്നിവരെയാണ് ഇവരുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Advertisment
ഭാര്യയെയും മകനെയും കൊലപ്പെടുത്തി കുഹാരാജ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
സെപ്തംബര്‍ 21 മുതല്‍ ഇവരെ വീടിന് പുറത്തേക്ക് കണ്ടിട്ടില്ലെന്ന് സമീപവാസികള്‍ മൊഴി നല്‍കി. ഇവരെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പ്രാദേശിക സമയം തിങ്കളാഴ്ച അര്‍ധരാത്രിയില്‍ പൊലീസ് സംഘം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us