Advertisment

ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം ര​മേ​ശ് പ​വാ​റി​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു

New Update

മും​ബൈ: ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം ര​മേ​ശ് പ​വാ​റി​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. സു​ല​ക്ഷ​ണ നാ​യ്ക്, മ​ദ​ന്‍ ലാ​ല്‍, ആ​ര്‍.​പി. സിം​ഗ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി പ​വാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പു​തി​യ കോ​ച്ചാ​യി നി​ല​വി​ലെ കോ​ച്ച്‌ ഡ​ബ്ല്യൂ വി. ​രാ​മ​ന്‍ അ​ട​ക്കം 35 പേ​ര്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ഇ​തി​ല്‍ എ​ട്ട് പേ​രെ​യാ​ണ് അ​ഭി​മു​ഖ​ത്തി​നാ​യി ക്രി​ക്ക​റ്റ് അ​ഡ്വൈ​സ​റി ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Advertisment

publive-image

2018ലെ ​ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​യു​ടെ സെ​മി​യി​ലെ തോ​ല്‍​വി​ക്ക് ശേ​ഷം ര​മേ​ശ് പ​വാ​റി​ന്‍റെ സ്ഥാ​നം തെ​റി​ക്കു​ക​യാ​യി​രു​ന്നു. സീ​നി​യ​ര്‍ താ​രം മി​താ​ലി രാ​ജു​മാ​യു​ണ്ടാ​യ പ​ര​സ്യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​ണ് പ​വാ​റി​ന് സ്ഥാ​ന​മൊ​ഴി​യേ​ണ്ടി വ​ന്ന​ത്. അ​ന്ന് അ​ഞ്ച് മാ​സം മാ​ത്ര​മാ​ണ് പ​വാ​ര്‍ പ​രി​ശീ​ല​ക സ്ഥാ​ന​ത്ത​ണ്ടാ​യി​രു​ന്ന​ത്. പ​വാ​റി​ന് പ​ക​ര​മാ​ണ് രാ​മ​ന്‍ പ​രി​ശീ​ല​ക സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ഇ​ന്ത്യ​യെ തു​ട​ര്‍​ച്ച​യാ​യ 14 ട്വ​ന്‍റി-20 വി​ജ​യ​ത്തി​ലേ​ക്കും 2018 ട്വ​ന്‍റി-20 ലോ​ക​ക​പ്പ് സെ​മി​യി​ലേ​ക്കും ന​യി​ച്ച​ത് ര​മേ​ശി​ന്‍റെ പ​രി​ശീ​ല​ന കാ​ല​ത്താ​ണെ​ന്ന് ബി​സി​സി​ഐ മീ​ഡി​യ റി​ലീ​സി​ല്‍ പ​റ​ഞ്ഞു. ഇ​ത്ത​വ​ണ വി​ജ​യ് ഹ​സാ​രെ ട്രോ​ഫി നേ​ടി​യ മും​ബൈ​യു​ടെ പ​രി​ശീ​ല​ക​നും പ​വാ​റാ​യി​രു​ന്നു. ഇ​ന്ത്യ​ക്ക് വേ​ണ്ടി ര​ണ്ട് ടെ​സ്റ്റു​ക​ളും 31 ഏ​ക​ദി​ന​ങ്ങ​ളും പ​വ​ര്‍ ക​ളി​ച്ചി​ട്ടു​ണ്ട്.

Advertisment