New Update
Advertisment
ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കൊറോണ സ്ഥിരീകരിച്ചു. ബി.സി.സി.ഐയാണ് വാർത്ത സ്ഥിരീകരിച്ചത്. ക്വാറന്റൈനിൽ പോയതിനാൽ ഋഷഭ് പന്തിന് ഇനി സന്നാഹ മത്സരങ്ങൾക്ക് പങ്കെടുക്കാനാകില്ല. ആകെ അഞ്ചു ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്. ആഗസ്റ്റ് 4 നാണ് ആദ്യ ടെസറ്റ് മത്സരം നടക്കുന്നത്.
‘‘ഋഷഭ് പന്തിന് കൊറോണ സ്ഥിരീകരിച്ചു. ഡർഹാമിൽ നടക്കുന്ന സന്നാഹ മത്സരങ്ങൾക്കായി താരത്തിന് യാത്ര ചെയ്യാൻ അനുമതിയില്ല. താരത്തെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് ശാരീരിക പ്രശ്‌നങ്ങളൊന്നും ഇതുവരെ പ്രകടമല്ല.’ ബി.സി.സി.ഐ പ്രതിനിധി അറിയിച്ചു.
ന്യൂസിലാന്റിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും ഇംഗ്ലണ്ടുമായുള്ള പുതിയ സീസണിലെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്കും കൂടിവേണ്ടിയാണ് ഇന്ത്യ ലണ്ടനിലെത്തിയത്.