ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5 % മാത്രം. 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, January 7, 2020

ന്യൂഡൽഹി ∙ 2019-20 സാമ്പത്തിക വർഷം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിലുള്ള വളർച്ച 5 ശതമാനത്തില്‍ ഒതുങ്ങുമെന്ന് കേന്ദ്രസർക്കാർ. 2018–19 വർഷത്തിൽ 6.8 ശതമാനം വളർച്ചാ നിരക്ക് നേടിയിരുന്നതാണ് ഈ വര്‍ഷം കൂപ്പുകുത്തുന്നത് .

2019–2020 വർഷത്തെ ജിഡിപി വളർച്ചാ നിരക്ക് അഞ്ച് ശതമാനം മാത്രമാകുമെന്ന സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്‍റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്.

ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2008-09 വർഷത്തിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 3.1 ശതമാനമായിരുന്നു.

ജൂലൈ – സെപ്റ്റംബർ സാമ്പത്തികപാദത്തിൽ സാമ്പത്തിക വളർച്ച 4.5 ശതമാനമായി കുറഞ്ഞിരുന്നു. 2013നു ശേഷം ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കായിരുന്നു ഇത്.

×