നിങ്ങള്‍ ഞങ്ങളോട് ചോദിച്ചിട്ടല്ലല്ലോ ഇങ്ങോട്ട് വന്നത്, സഹായം അഭ്യര്‍ത്ഥിച്ച പ്രവാസിമലയാളിയോട് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത് ഇങ്ങനെ…

ന്യൂസ് ബ്യൂറോ, ദുബായ്
Friday, April 10, 2020

ദുബായ്: സഹായം ആവശ്യപ്പെട്ട പ്രവാസി മലയാളിയോട് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയതായി പരാതി. ഒരു വാര്‍ത്താചാനലിന്റെ ചര്‍ച്ചയില്‍ ടെലി ഇന്നിലൂടെ പങ്കെടുത്ത അഫ്‌നാസ് എന്ന പ്രവാസിമലയാളിയാണ് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് പറഞ്ഞത്.

ഒരു മാസത്തെ വിസാകാലാവധിയില്‍ ദുബായിലെ നൈഫില്‍ ജോലി ആവശ്യത്തിനാണ് അഫ്‌നാസ് എത്തിയത്. എംബസിയിലേക്ക് എന്തെങ്കിലും ആവശ്യത്തിന് വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ പെട്ടെന്ന് കോളുകള്‍ കട്ടു ചെയ്യുന്നതായി ഇദ്ദേഹം പറയുന്നു. സഹായം ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ ഞങ്ങളോട് ചോദിച്ചിട്ടല്ലല്ലോ ഇങ്ങോട്ട് വന്നതെന്നും ഇനിയിങ്ങോട്ട് വിളിക്കേണ്ടതില്ലെന്നും ട്രാവല്‍ ഏജന്‍സിയോട് ബന്ധപ്പെടാനുമാണ് എംബസിയിലുള്ളവര്‍ പറയുന്നതെന്ന് അഫ്‌നാസ് പറഞ്ഞു.

തങ്ങള്‍ക്ക് താമസത്തിനും മറ്റും വലിയ പ്രയാസം നേരിടുന്നുണ്ട്. സാമൂഹികപ്രവര്‍ത്തകരും നോര്‍ക്കയുമാണ് തന്നെപ്പോലുള്ള പ്രവാസികലെ നിലവില്‍ സഹായിക്കുന്നതെന്നും അഫ്‌നാസ് വ്യക്തമാക്കി.

×