ലണ്ടന്‍: വ്യാജ ഡോക്ടറാണെന്ന് കുടുംബം മനസിലാക്കിയതോടെ ഭാര്യയെയും ഭാര്യാ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. യുകെയില്‍ ഏഴു വര്‍ഷമായി ഡോക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു ഇന്ത്യന്‍ വംശജനായ സത്യ താക്കൂറെന്ന 36 കാരനാണ് കൊലപാതക ശ്രമത്തിന് അറസ്റ്റിലായിരിക്കുന്നത്.
ഉറങ്ങിക്കിടന്ന ഭാര്യയുടെ അമ്മയെ താക്കൂര്‍ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഇവരെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. അമ്മയുടെ ശബ്ദം കേട്ട് സഹായിക്കാനെത്തിയ ഭാര്യ നിഷയേയും ഭാര്യാ സഹോദരന്‍ പ്രിമാല്‍ ഷക്ഷ്മണ്‍ റിഷികയെയും പ്രതി കുത്തുകയായിരുന്നു.
പിന്നീട് തന്നെ ഭാര്യ സഹോദരന്റെ ഭാര്യയെയും ഇയാള്‍ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് തനിക്ക് ഓര്‍മ്മയില്ലെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
കേസില്‍ സത്യ താക്കൂറിനെ 28 വര്‍ഷത്തെ തടവ് കോടതി ശിക്ഷ വിധിച്ചു. ഡിഗ്രി പാസായില്ലെന്ന് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മുന്നില്‍ പറയാനുള്ള നാണക്കേടും കല്ല്യാണം മടുങ്ങുമെന്ന ഭയവുമാണ് യോഗ്യത നേടയെന്നും ഡോക്ടറായെന്നും പറയുന്നതിലേക്ക് നയിച്ചതെന്നാണ് സത്യ കോടതിയില്‍ പറഞ്ഞത്.