മോസ്കോ: റഷ്യന്‍ സ്പേസ് ഏജന്‍സി അവരുടെ റോക്കറ്റില്‍ നിന്നും വിവിധ രാജ്യങ്ങളുടെ കൊടികള്‍ നീക്കം ചെയ്യുന്ന വീഡിയോ വൈറലാകുന്നു. യുഎസ്എ, യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവരുടെ കൊടികളാണ് നീക്കം ചെയ്തത്.
/sathyam/media/post_attachments/iPjB5j7K1qKp3rThaasd.jpg)
അതേ സമയം ഇന്ത്യയുടെ പതാക അവിടെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസിന്റെ മേധാവി ദിമിത്രി റോഗോസ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചത്.
റഷ്യയുടെ വിക്ഷേപണ നിലയം സ്ഥിതി ചെയ്യുന്ന ബയ്ക്കനോറില്‍ നിന്നാണ് ഈ ദൃശ്യം എന്ന് ട്വീറ്റ് പറയുന്നു. ചില കൊടികള്‍ ഇല്ലാതെ ഞങ്ങളുടെ റോക്കറ്റ് കൂടുതല്‍ സുന്ദരമാണെന്ന് തോന്നുന്നു. വീഡിയോ പങ്കുവച്ച് ദിമിത്രി റോഗോസ് പറയുന്നു.