ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ഡല്‍ഹി: പാക് സൈന്യവുമായുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. നൗഷേര സെക്ടറില്‍ നുഴഞ്ഞുകയറാനുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ ശ്രമം തകർക്കുന്നതിനിടെയാണ് സൈനികന് വെടിയേറ്റത്.
Advertisment
അതിര്‍ത്തി നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ ഭാഗത്ത് 400 മീറ്റര്‍ ഉള്ളിലേക്ക് കയറിയ പാക് സൈനികരെ ഇന്ത്യന്‍ സൈനികര്‍ തുരത്തുകയായിരുന്നു.
ഇതിനു പിന്നാലെയാണ് വെടിവെയ്പ്പുണ്ടായത്. പാക്അധീന കശ്മീരില്‍ ഞായറാഴ്ച ഇന്ത്യന്‍ സൈന്യം നാലു ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിനു ശേഷം ഉണ്ടായ ഏറ്റുമുട്ടൽ ആണിത്.