നൗഷേര സെക്​ടറില്‍ നുഴഞ്ഞുകയറാനുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ ശ്രമം തകർക്കുന്നതിനിടെ ഇന്ത്യന്‍ സൈനികന്​ വീരമൃത്യു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, October 23, 2019

ഡല്‍ഹി: പാക്​ സൈന്യവുമായുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന്​ വീരമൃത്യു. നൗഷേര സെക്​ടറില്‍ നുഴഞ്ഞുകയറാനുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ ശ്രമം തകർക്കുന്നതിനിടെയാണ് സൈനികന് വെടിയേറ്റത്.

അതിര്‍ത്തി നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ ഭാഗത്ത്​ 400 മീറ്റര്‍ ഉള്ളിലേക്ക്​ കയറിയ പാക്​ സൈനികരെ ഇന്ത്യന്‍ സൈനികര്‍ തുരത്തുകയായിരുന്നു.

ഇതിനു പിന്നാലെയാണ്​ വെടിവെയ്പ്പുണ്ടായത്. പാക്​അധീന കശ്​മീരില്‍ ഞായറാഴ്​ച ഇന്ത്യന്‍ സൈന്യം നാലു ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിനു ശേഷം ഉണ്ടായ ഏറ്റുമുട്ടൽ ആണിത്.

×