Advertisment

ഉഗ്ര വിഷമുളള 72 ഓളം പാമ്പുകൾക്ക് ഒപ്പം ചിലവഴിച്ചത്‌ 72 മണിക്കൂർ നേരം ! 1982 ൽ ഇന്ത്യക്കാരനായ നീലിം കുമാർ ഖായ്റെ ഗിന്നസ് വേൾഡ് ബുക്ക് റെക്കോർഡ് കരസ്ഥമാക്കിയതിന് പിന്നിലെ ധീരമായ ആ കഥ ഇങ്ങനെ

New Update

ഉഗ്ര വിഷമുളള 72 ഓളം പാമ്പുകൾക്ക് ഒപ്പം 72 മണിക്കൂർ നേരം ചെലവഴിച്ച് 1982 ൽ ഇന്ത്യക്കാരനായ നീലിം കുമാർ ഖായ്റെ ഗിന്നസ് വേൾഡ് ബുക്ക് റെക്കോർഡ് കരസ്ഥമാക്കിയതിന് പിന്നിൽ ധീരമായ ഒരു കഥയുണ്ട്.

Advertisment

publive-image

മാത്തറാനിലെ സ്ഥലത്ത് പാമ്പുകൾ നിത്യസന്ദർശകർ ആയിരുന്നന്ന് ഖായ്ർ ഓർത്തെടുക്കുന്നു. പാമ്പുകൾ പോലുള്ള അത്തരം മനോഹരങ്ങളായ ജീവികളെ കൊല്ലുന്നത് ഖായ്റിന് വെറുപ്പാണ്. അവയിൽ ഭൂരിഭാഗവും നിരുപദ്രവകാരികൾ ആണെന്ന് ഖായ്ർ പറയുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് പാമ്പുകളെ പിടിച്ച് അവയെ സഹ്യാദ്രി കുന്നുകളിൽ നിന്ന് വിടാൻ ഖായ്ർ തീരുമാനിച്ചത്.

‘ഒരിക്കൽ പാമ്പിനെ പിടിച്ച് ബോംബെയിലെ ഫാഫ്കിൻ ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് കൊണ്ടുപോയി. പാമ്പുകൾ വളരെ വിഷമുള്ളവ ആണെന്നും അവയെ കൊണ്ടുപോകുന്നത് അപകടകരവുമാണെന്ന് പലരും പറഞ്ഞു. എന്നാൽ, ഇത് എന്റെ ധൈര്യം വർദ്ധിപ്പിക്കുകയും പാമ്പുകളോടുള്ള ഇഷ്ടം കൂടുകയും ചെയ്തെന്ന്’ ഖായ്ർ പറയുന്നു.

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ പീറ്റർ സ്നൈമാരിസ് ഉഗ്ര വിഷമുള്ള 18 പാമ്പുകളുമായും അർദ്ധ വിഷമുള്ള 6 പാമ്പുകളുമായും 50 മണിക്കൂർ ചെലവിട്ടതായി റിപ്പോർട്ടുകൾ വന്നപ്പോൾ ഒരു ലോക റെക്കോർഡ് സ്ഥാപിക്കാനാണ് താൻ ആദ്യം ചിന്തിച്ചതെന്ന് ഖായ്ർ പറയുന്നു. ‘പാമ്പുകളുള്ള രാജ്യമായി ഇന്ത്യ വിദേശത്ത് അറിയപ്പെടുന്നതിനാൽ ഈ രംഗത്ത് ഒരു ലോക റെക്കോർഡ് സൃഷ്ടിക്കാൻ ഒരു ഇന്ത്യക്കാരൻ അർഹനാണെന്ന് കരുതി’, ഖായ്ർ പറഞ്ഞു.

27 മോണോസലേറ്റ് മൂര്‍ഖന്‍, 24 വെമ്പാലകള്‍, 9 ബൈനോസലേറ്റുകള്‍, 8 എട്ടടി വീരന്‍, 4 സാധാരണ പാമ്പുകള്‍ എന്നിവയുടെ ഒപ്പമാണ് നീലിം കുമാര്‍ ഖായ്‌റെ ചെലവിട്ടത്. ബോംബെയ്ക്ക് സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്നതിനിടെയാണ് ഖായ്‌റിന് പാമ്പുകളോടുള്ള പ്രിയം തോന്നി തുടങ്ങിയത്.

തന്റെ നേട്ടത്തിന്റെ വരുമാനത്തില്‍ നിന്നുള്ള പ്രാരംഭ ഫണ്ട് ഉപയോഗിച്ച് ഖായിര്‍ കത്രാജ് സ്‌നേക്ക് പാര്‍ക്ക് സൃഷ്ടിച്ചു. അത് പിന്നീട്, രാജീവ് ഗാന്ധി സുവോളജിക്കല്‍ പാര്‍ക്ക് എന്ന് അറിയപ്പെട്ടു. പാര്‍ക്കില്‍ പാമ്പുകളും ഉരഗങ്ങളുമായി ഏകദേശം 160 എണ്ണമുണ്ട്.

viral news snake
Advertisment