യുദ്ധക്കപ്പലുകളിലും വനിത സാന്നിധ്യം; 23 വര്‍ഷത്തിന്‌ ശേഷം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, March 9, 2021

ഡല്‍ഹി: ലോക വനിതാ ദിനത്തോട്‌ അനുബന്ധിച്ച്‌ വനിതാ ഓഫീസര്‍മാരെ യുദ്ധക്കപ്പലുകളില്‍ വിന്യസിച്ച്‌ ഇന്ത്യന്‍ നാവിക സേന. വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ്‌ വിക്രമാദിത്യയിലും, ഐ.എന്‍.എസ്‌ ശക്തിയിലുമാണ്‌ വനിതാ ഓഫീസര്‍മാരെ നിയമിച്ചത്‌.ഇതിന്‌ മുമ്പ്‌ 1998ലാണ്‌ വനിതാ ഓഫീസര്‍മാര്‍ക്ക്‌ യുദ്ധക്കപ്പലുകളില്‍ സേവനമനുഷ്‌ഠിക്കാന്‍ നിയോഗമുണ്ടായത്‌.

നാല്‌ ഓഫീസര്‍മാരില്‍ രണ്ടു പേര്‍ ഡോക്ടര്‍മാരാണ്‌. കപ്പലുകളില്‍ ജോലി ചെയ്യുന്ന വനിതാ ഓഫീസര്‍മാര്‍ക്കായി പ്രത്യക ശുചിമുറികളും, താമസ സൗകര്യവും ഏര്‍പ്പെടുത്തുമെന്ന്‌ നാവികസേന വക്താവ്‌ പറഞ്ഞു.

നേരത്തെ കരസേനയിലും വനിതാ ഓഫീസര്‍മാരെ അതിര്‍ത്തി പോസ്റ്റുകളിലടക്കം നിയമിച്ചിരുന്നു.

×